യുവമോർച്ച നേതാവി​െൻറ മരണം ആത്മഹത്യയെന്ന്​ ​െപാലീസ്​

ആറ്റിങ്ങൽ: യുവമോർച്ച നേതാവി​​​െൻറ മരണം ആത്മഹത്യയാണെന്ന് പൊലീസ്. ജൂ​ൈല ആറിന് രാവിലെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എസ്.ഐ തൻസീറും സംഘവും പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ വിശദമായ അന്വേഷണം നടത്തി തിരിച്ചെത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലത്തിന് സമീപം പാലമൂട്ടിൽ കടത്തിണ്ണയിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് യുവമോർച്ച നേതാവ് പാലക്കാട് ഒറ്റപ്പാലം കണ്ണിയാംപുറം വാഴപ്പിള്ളിവീട്ടിൽ രാജ​​​െൻറ മകൻ ലാലു എന്ന സജിൻരാജ്( 34) മരണമടഞ്ഞത്. അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ ശാസ്ത്രീയമായി വിശകലനം ചെയ്തശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുമാത്രമേ കുറ്റപത്രം നൽകാനാവൂ എന്ന് പൊലീസ് പറഞ്ഞു.

സാമ്പത്തിക പ്രശ്നങ്ങളാണ് യുവാവിനെ ആത്മഹത്യയിലേക്ക്​ നയിച്ചത്. അഞ്ചാം തീയതിയാണ് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് വീട്ടിൽ അറിയുന്നത്. നാട്ടിലും വീട്ടിലും എറെ സമ്മതനായിരുന്ന ഇയാൾക്ക് ഇത് താങ്ങാനായില്ല. പണം കടംവാങ്ങി സ്ത്രീ ഉൾപ്പെടെയുള്ളവർക്ക് നൽകിയിരുന്നു. മൂന്നര ലക്ഷം രൂപയുടെ കടമാണ് ഉണ്ടായിരുന്നത്. ഇത് സമയത്ത് തിരിച്ചുകൊടുക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പ്രതിചേർക്കാൻ ഉതകുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നതി​​​െൻറ പിറ്റേന്ന് ഒരാൾ സജിൻ രാജി​​​െൻറ ഫോണിലേക്ക്​ വിളിച്ചത് ദുരൂഹത ഉണർത്തിയിരുന്നു. സി.ഐയാണ് ഫോൺ അറ്റൻഡ്​ ചെയ്തത്. ഈ ഫോൺ ലൊക്കേഷൻ കണ്ടെത്തിയും അന്വേഷണം നടത്തി. അയാൾ നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവ ദിവസം രാത്രി പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്ക്​ ഒറ്റക്കാണ് വാടക കാറിൽ യുവാവ് പുറപ്പെട്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ തെളിവ്​ നൽകുന്നു. കാർ തൃശൂർ എത്തിയപ്പോൾ ഒരാൾ ലിഫ്റ്റ് ചോദിച്ച് കയറി. ആലുവവരെ ഇയാൾ കൂടെയുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ആത്മഹത്യ നിശ്ചയിച്ചാണ് യുവാവ് പുറപ്പെട്ട​െതന്നതിന് ​െതളിവുകൾ ലഭിച്ചു. ഇയാൾ കൂടെയുള്ളപ്പോഴാണ് യുവാവ് കൊറട്ടി എന്ന സ്ഥലത്തെപമ്പിൽനിന്ന്​ കുപ്പിയിൽ പെട്രോൾ വാങ്ങിയത്. ബൈക്ക് എറണാകുളത്ത് എണ്ണയില്ലാതെ ഇരിക്കുകയാണെന്നും അത് എടുക്കാനാണ് പെട്രോൾ വാങ്ങുന്നതെന്നുമായിരുന്നു യുവാവ് പറഞ്ഞത്. സിനിമ ഫീൽഡിൽ ഡ്രൈവറാണെന്നും പാലക്കാട്ട്​ ഷൂട്ടിങ്​ കഴിഞ്ഞ് അടുത്ത ഷെഡ്യൂൾ തിരുവനന്തപുരത്താണെന്നും പറഞ്ഞിരുന്നു. യുവാവിൽനിന്ന്​ ഇയാൾ ഫോൺ നമ്പർ വാങ്ങിയിരുന്നു. അത്​ പ്രകാരമാണ് സംഭവം നടന്നതി​​​െൻറ പിറ്റേന്ന് യുവാവി​​​െൻറ ഫോണിൽ വിളിച്ചത്. ഇത് ദുരൂഹത മാറ്റാൻ പൊലീസിന് പിടിവള്ളിയായി.


 

Tags:    
News Summary - sajin raj death kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.