കോട്ടയം: കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കോട്ടയം പ്രസ് ക്ലബിൽ തൃണമൂൽ കേരള ഘടകം കോഓർഡിനേറ്റർ പി.വി. അൻവറിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ലയന പ്രഖ്യാപനം.
സജിയുടെ നീക്കം ബി.ജെ.പിക്കും എൻ.ഡി.എ മുന്നണിക്കും അപ്രതീക്ഷിതമായി. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യു.ഡി.എഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടന്ന് എൻ.ഡി.എയുടെ ഭാഗമായി.
വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്ന് സജി വ്യക്തമാക്കി. എൻ.ഡി.എയിൽനിന്നുള്ള അവഗണനയാണ് മുന്നണി വിടാൻ കാരണമെന്നും ഘടകകക്ഷിയെന്ന നിലയിൽ എൻ.ഡി.എയിൽനിന്ന് സംരക്ഷണം ലഭിച്ചില്ലെന്നും സജി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.