Posted On
date_range Updated On
date_range ചെങ്ങന്നൂർ: ഇടത് സ്ഥാനാർഥി പ്രഖ്യാപനം 15നകം –സജി ചെറിയാൻ
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഇൗ മാസം 15നകം പ്രഖ്യാപിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ. ഉപതെരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയം മാത്രമാവണം ചർച്ചയാകേണ്ടത്. ഇപ്പോൾ ആരംഭിച്ചതും- പ്രഖ്യാപിച്ചതുമായ പദ്ധതികൾ മൂന്ന് വർഷംകൊണ്ട് പൂർത്തീകരിച്ച ശേഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കാര്യങ്ങൾ പ്രചാരണ വിഷയമാക്കാമെന്നും അേദ്ദഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം. ജില്ല സെക്രട്ടറിമാർക്ക് സംസ്ഥാന കമ്മിറ്റിയുടെ അനുവാദംകൂടി വേണമെന്ന് മാത്രമേയുള്ളൂവെന്നും സജി ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.