തളിപ്പറമ്പ്: പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൻ പ ി.കെ. ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്ര ത്യേകസംഘം വൈകീട്ട് നാേലാടെ നഗരസഭ ഒാഫിസിലെത്തിയാണ് മൊഴിയെടുത്തത്. ചെയർേപഴ്സന്റെ മുറി അടച്ചിട്ട് നട ന്ന തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു.
കൺവെൻഷൻ സെൻററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തനിക്ക് പങ്കില്ലെന്ന മൊഴിയാണ് ചെയർേപഴ്സൻ നൽകിയതെന്നാണ് വിവരം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ഉദ്യോഗസ്ഥർക്കാണ്. അതിൽ താൻ ഇടപെട്ടിട്ടില്ലെന്നും ഇവർ വിശദീകരിച്ചു. നഗരസഭയിലെ വിവിധ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു.
പാർത്ഥാസ് കൺവെൻഷൻ സെന്ററിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് നഗരസഭ അനിശ്ചിതമായി വൈകിച്ചതാണ് സാജന്‍റെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. താൻ അധികാരത്തിലിരിക്കുവോളം സർട്ടിഫിക്കറ്റ് നൽകില്ലെന്ന് തീർത്തു പറഞ്ഞ െചയർേപഴ്സനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
സാജന്‍റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. കേസിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ ആർക്കെതിരെയും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. സംഭവത്തിൽ നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.