കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർേപഴ്സൻ പി.കെ. ശ്യാമളക്കെതിരെ പാർട്ടി നടപടി വന്നേക്കും. സി.പി.എം കേന്ദ്ര ക മ്മിറ്റി അംഗം എം.വി. ഗോവിന്ദെൻറ ഭാര്യയായ ശ്യാമള പാർട്ടി ജില്ല കമ്മിറ്റി അംഗമാണ്. ഇവ ർക്കെതിരായ നടപടിക്കാര്യം ചർച്ചചെയ്യാൻ സി.പി.എം കണ്ണൂർ ജില്ല നേതൃയോഗം അടുത്തദിവ സം ചേരും. നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പ്രശ്നം തണുപ്പിക്കാനുള്ള നീ ക്കത്തിൽ കടുത്ത വിമർശനമാണ് പാർട്ടിക്ക് അകത്തും പൊതുസമൂഹത്തിലും ഉണ്ടായത്. മാത്രമല്ല, നഗരസഭ ചെയർേപഴ്സനിൽനിന്നുണ്ടായ കടുത്തവാക്കുകളാണ് സാജെന ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സാജെൻറ കുടുംബം.
ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാജെൻറ ഭാര്യ ബീന മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച കത്തെഴുതി. കഴിഞ്ഞദിവസം വീട്ടിലെത്തിയ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, മുൻ ജില്ല സെക്രട്ടറി പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവരോട് ശ്യാമളക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
സാജെൻറ കുടുംബം പാർട്ടി അനുഭാവികളാണ്. പാർട്ടിക്ക് സഹായം നൽകിയിരുന്ന വ്യക്തിയുമാണ് സാജൻ. സമൂഹമാധ്യമങ്ങളിൽ സി.പി.എം ഗ്രൂപ്പുകളിലടക്കം ശ്യാമളക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിലൂടെ വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ സമ്മതിച്ചുകഴിഞ്ഞു. എല്ലാകുറ്റവും ഉേദ്യാഗസ്ഥരുടെ തലയിലിട്ട് തടിയൂരാനാകില്ലെന്നും പാർട്ടി തിരിച്ചറിയുന്നു.
ഇൗ സാഹചര്യത്തിൽ പാർട്ടിയിലും പൊതുസമൂഹത്തിലും നിലനിൽക്കുന്ന വികാരവും കുടുംബത്തിെൻറ ആവശ്യവും കണ്ടില്ലെന്നുനടിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന ഭീതിയുമുണ്ട്. അതേസമയം, ശ്യാമളക്കെതിരെ നടപടിയിലേക്ക് നീങ്ങുന്നതിന് ഇതുമാത്രമല്ല കാരണം. പാർട്ടിക്കാരനായ സാജൻറ കൺവെൻഷൻ സെൻററിന് അനുമതി ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ്, അന്ന് ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജൻ എന്നിവർ നേരിട്ട് ഇടപെട്ടിട്ടുണ്ട്.
സാജെൻറ പരാതി പരിഹരിക്കണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗം മിനിറ്റ്സിൽ രേഖപ്പെടുത്തി ചെയർേപഴ്സൻ പി.കെ. ശ്യാമളയോട് നിർദേശിച്ചതുമാണ്. എന്നിട്ടും, കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ ശ്യാമള തയാറായില്ല.
നൽകില്ലെന്ന് അവർ തീർത്തുപറഞ്ഞുവെന്നാണ് സാജെൻറ കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത്. കേഡർ പാർട്ടിയായ സി.പി.എമ്മിനെ സംബന്ധിച്ച് ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ല. ഇൗ സാഹചര്യത്തിലാണ് തുടക്കത്തിൽ ശ്യാമളയെ ന്യായീകരിച്ച പാർട്ടി ചുവടുമാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.