തിരുവനന്തപുരം: ആന്തൂരില്‍ ആത്മഹത്യചെയ്ത പ്രവാസി വ്യവസായി സാജന്‍ കെട്ടിടനിർമാണം ചട്ടം ലംഘിച്ചെന്ന് ഹൈകോട തിയില്‍ സത്യവാങ്മൂലം നല്‍കിയതിലൂടെ ആ കുടുംബത്തെയും കേരളീയ പൊതുസമൂഹത്തെയും സര്‍ക്കാര്‍ വഞ്ചിച്ചെന്ന് കെ.പി.സ ി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തങ്ങള്‍ക്കെതിരെ തിരിയുന്നവരെ വൈരനിര്യാതന ബുദ്ധിയോടെയാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും കൈകാര്യം ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സാജെൻറ കുടുംബത്തെ തേജോവധം ചെയ്യുന്ന അപവാദ പ്രചാരണം നടത്തിയിട്ടും ഉറച്ച നിലപാട് സ്വീകരിച്ച ഭാര്യ ബീനയെ മാനസികമായി പീഡിപ്പിക്കുന്നതിെൻറ ഭാഗമാണ് സത്യവാങ്മൂലം. എല്ലാ കുറ്റവും ആത്മഹത്യ ചെയ്ത സാജെൻറ ചുമലില്‍ കെട്ടിെവച്ച് ആന്തൂര്‍ നഗരസഭാ അധ്യക്ഷയെയും ഉദ്യോഗസ്ഥരെയും വെള്ളപൂശാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല.
ജനങ്ങളാണ് പരമാധികാരിയെന്ന് ഓര്‍ക്കണമെന്നും അവരുടെ പ്രശ്നങ്ങളാണ് ഫയലുകളുടെ രൂപത്തില്‍ അധികാരികളുടെ മുന്നിലെത്തുന്നതെന്നും ഉദ്യോഗസ്ഥരെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സാജെൻറ കുടുംബത്തോട് കാണിച്ചത് കടുത്ത അനീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.