തൃശൂർ: സ്കൂൾ കലോൽസത്സവത്തിൽ പങ്കെടുക്കാനെത്തിയവരെന്ന വ്യാജേന നഗരത്തിൽ കുഴപ്പക്കാർ എത്തിെയന്ന് പൊലീസ്. രഹസ്യാന്വേഷണ വിഭാഗം നൽകിയ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ലോഡ്ജുകളിലും ഹോട്ടലുകളിലും തങ്ങുന്നവരുടെ വിവര ശേഖരണം പൊലീസ് തുടങ്ങി. തീവ്രവാദ സ്വഭാവത്തിലുള്ള ക്രിമിനലുകളുടെ വൻ സംഘം തൃശൂരിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
മാധ്യമ പ്രതിനിധികളെന്ന പേരിലും ചിലർ എത്തിയെന്ന സംശയം കാരണം പൊലീസ് മാധ്യമസ്ഥാപനങ്ങളിൽനിന്നും വിശദാംശങ്ങൾ അന്വേഷിക്കുന്നുണ്ട്. കലോത്സവത്തലേന്ന് കുറ്റിപ്പുറം പാലത്തിന് താഴെ നിന്നും സ്ഫോടകവസ്തുക്കൾ പിടികൂടിയതുമായി കൂട്ടിയിണക്കിയാണ് പൊലീസ് സുരക്ഷ ഭീഷണിയെന്ന സംശയത്തിലേക്ക് എത്തിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് സാധാരണയിൽ കവിഞ്ഞ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച കലോത്സവത്തിെൻറ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് സി.പി.എം കൊല്ലം ജില്ല സമ്മേളനത്തിൽ പങ്കെടുക്കുന്നതു കൊണ്ടാണെന്ന് പറയുന്നുണ്ടെങ്കിലും സുരക്ഷ പ്രശ്നമാണ് കാരണമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിലൂടെയോ മറ്റോ ഉദ്ഘാടനം ചെയ്യാം. എന്നാൽ, പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കാൻ വൈകിയതിനാൽ അതിന് കഴിഞ്ഞില്ല. കലോത്സവ വേദികളുടെ പരിസരത്തും നഗരത്തിലും പൊലീസിെൻറ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.