മലപ്പുറം: വിനയംകൊണ്ടും സൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂർവ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ. മാർപാപ്പയുടെ വിയോഗ വാർത്ത അറിഞ്ഞ ഉടൻ സാദിഖലി തങ്ങൾ സാമൂഹിക മാധ്യമത്തിൽ ഓർമ പങ്കുവെച്ചു.
മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ വത്തിക്കാനില്‍ സന്ദര്‍ശിച്ചത്. അന്നദ്ദേഹം ചൊരിഞ്ഞ സ്‌നേഹവും മൃദുഭാവവും ഇന്നും ഉള്ളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്. ചടങ്ങിനെത്തിയ വലിയ ആള്‍കൂട്ടത്തെ മുഴുവന്‍ വ്യക്തിപരമായി അഭിവാദ്യം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തി.
അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്‌നേഹവുമായിരുന്നു അദ്ദേഹത്തില്‍ തുളുമ്പിനിന്നിരുന്നത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വരും തലമുറക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ജീവിതപാഠവും, സന്ദേശവും ഇഹലോകത്ത് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. നല്‍കിയ ഓര്‍മകള്‍ക്കും സ്‌നേഹത്തിനും നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.