തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സാക് പിയര്‍ ടീം അസസ്മെന്‍റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫറൂഖ് ട്രെയിനിങ് കോളജിന് A+ ഗ്രേഡ് (CGPA 3.39) നൽകാൻ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നാക് മുന്‍ ഡയറക്ടര്‍ പ്രഫ. അന്നഗൗഡ ചെയര്‍മാനും ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രഫ. മൈക്കിള്‍ തരകന്‍, എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ പ്രഫ. എം.എ. ഖാദര്‍ എന്നിവര്‍ അംഗങ്ങളായ പരിശോധന സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ഗ്രേഡ് അനുവദിച്ചത്.
നവംബര്‍ 29, 30 തീയതികളിലായിരുന്നു കോളജ് സന്ദര്‍ശനം. കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോഡി യോഗത്തില്‍ വൈസ് ചാന്‍സിലര്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ്, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗ്ഗീസ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രഫ. ഫാത്തിമത്ത് സുഹറ, ഡോ. ജെ. രാജന്‍, ഡോ. ആര്‍.കെ സുരേഷ്കുമാര്‍, ഡോ. കെ.കെ. ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.