കിറ്റെക്സ് കേരളത്തിലല്ല വ്യവസായം നടത്തിയിരുന്നതെങ്കിൽ ഇരട്ടി വളർച്ച ഉണ്ടാകുമായിരുന്നു -സാബു ജേക്കബ്

കൊച്ചി: വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകാമെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന് വ്യവസായ മന്ത്രി പറഞ്ഞെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളും വലിയ ആനുകൂല്യങ്ങൾ വാഗ്ദനം ചെയ്തിട്ടുണ്ടെന്നും ഇനി നിക്ഷേപം പൂർണമായി മറ്റു സംസ്ഥാനങ്ങളിലായിരിക്കും. കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കില്ലെന്നും കിറ്റെക്സ് എം.ഡി പറഞ്ഞു.

പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുന്നു. കിറ്റെക്സ് 53 വർഷം കേരളത്തിലല്ല വ്യവസായം നടത്തിയിരുന്നെങ്കിൽ ഇരട്ടി വളർച്ച ഉണ്ടാകുമായിരുന്നു. 53 വർഷം കൊണ്ട് ഉണ്ടായ നഷ്ടം ഇനി 10 വർഷം കൊണ്ട് തിരിച്ചു പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.