ശബരിമല: പ്രതിഷ്ഠദിന പൂജക്കായി ശബരിമല ക്ഷേത്രം ജൂൺ മൂന്നിന് വൈകീട്ട് അഞ്ചിന് തുറന്ന്, അടുത്ത ദിവസം രാത്രി 10ന് അടക്കും. ജൂൺ നാലിനാണ് ശബരിമല പ്രതിഷ്ഠദിന പൂജ. അന്ന് പതിവ് പൂജകൾക്ക് പുറമെ വിശേഷാൽ പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും. ഇൗ ദിവസം പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, നെയ്യഭിഷേകം എന്നിവ നടത്താം.
പ്രതിഷ്ഠദിന പൂജ പൂർത്തിയാക്കി ജൂൺ നാലിന് രാത്രി 10ന് നട അടച്ച്കഴിഞ്ഞാൽ പിന്നെ മിഥുന മാസപൂജക്കായി ജൂൺ 14ന് വൈകീട്ട് വീണ്ടും നട തുറക്കും.
തുടർന്ന് മാസപൂജയും കൊടിമര പ്രതിഷ്ഠയും കൊടിയേറ്റും പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ് ജൂൈല ഏഴിന് മാത്രമേ നട അടക്കുകയുള്ളൂ. 14ന് തുറക്കുന്ന നട തുടർച്ചയായി 23 ദിവസം തുറന്നിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.