ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേ വിഷബാധ കാരണമാണ് രോഗി മരിച്ചതെന്നാണ് സംശയം. നെയ്യാറ്റിൻകര സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.

ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പൂവച്ചലിൽ 12 പേർക്ക് തെരുവ്നായയുടെ കടിയേറ്റു. കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടത്തി. വീരണകാവ്, ചായ്ക്കുളം, പട്ടകുളം വാർഡുകളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 8 പേരെ കടിച്ച തെരുവ് നായ ഇന്ന് നാല് പേരെ കൂടി കടിച്ചു. വീരണകാവ് സ്വദേശിനി ഓമന അമ്മ, കൃഷ്ണൻ കുട്ടി, കുട്ടൻ പിള്ള (75), ഗോപാലകൃഷ്ണൻ (61), രാധമ്മ (68), സുകുമാരൻ നായർ (68), 12 വയസുകാരി നക്ഷത്ര എന്നിവർക്കും ചായ്ക്കുളം സ്വദേശികളായ അശ്വതി (40), തുളസിധരൻ നായർ (58), വിക്രമൻ നായർ (65), മോഹനൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Tags:    
News Summary - Patient found dead in drain after getting out of ambulance; suspected of rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.