തെരഞ്ഞെടുപ്പിൽ ശബരിമല ബാധിക്കില്ല - മുഖ്യമന്ത്രി

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല വി​ഷ​യം എ​ൽ.​ഡി.​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​മ്പോ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ രം​ഗ​ത്തു​വ​രു​ന്ന​വ​രു​ടെ പ്ര​ചാ​ര​ണ​മാ​ണ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ല്ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​ര​മ​ല വി​ഷ​യം എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ കൃ​ത്യ​ത​യോ​ടെ​യാ​ണ്​ കൈ​കാ​ര്യം ചെ​യ്ത​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ​യാ​ണ്​ പ്ര​ശ്നം ആ​ദ്യം ഉ​യ​ർ​ന്നു​വ​ന്ന​ത്. കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ പീ​ഢം വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​​ടെ വീ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. ഇ​തി​ൽ​നി​ന്ന്​ ഇ​യാ​ളു​ടെ ദു​രു​ദ്ദേ​ശ്യം വ്യ​ക്ത​മാ​യി.

ഇ​​തേ​ത്തു​ട​ർ​ന്ന്​ ഉ​യ​ർ​ന്നു​വ​ന്ന കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​റും ദേ​വ​സ്വം ബോ​ർ​ഡും കൃ​ത്യ​ത​യോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ത്തി​യ​ത്. ഹൈ​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​വ​ട്ടെ അ​ന്വേ​ഷ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന്​ ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​ന്നു. ഒ​രു ബാ​ഹ്യ​ശ​ക്തി​യും ഇ​പെ​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​മ്പോ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ എ​ന്താ​ണ്​ വ​ഴി എ​ന്ന്​ നോ​ക്കു​ന്ന​വ​രു​ണ്ട്. അ​ത്ത​ര​ക്കാ​ർ ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ന്ന​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ങ്കി​ൽ ന​ട​ത്തി​ക്കോ​ട്ടെ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Sabarimala Won't Impact Polls: CM Pinarayi Slams 'Misleading Campaigns'.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.