സമരത്തിന്‍റെ പേരിൽ അക്രമം പാടില്ല -ശബമരിമല തന്ത്രി

സന്നിധാനം: സമരത്തിന്‍റെ പേരിൽ അക്രമം പാടില്ലെന്ന് ശബമരിമല തന്ത്രി കണ്ഠര് രാജീവരര്. ശബരിമല പുണ്യപൂങ്കാവനത്തിൽ കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലവരും ശ്രദ്ധിക്കണമെന്നും രാജീവരര് അഭ്യർഥിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാമജപ‍‍യാത്രകൾ നടന്നിട്ടുണ്ട്. ദുരുദ്ദേശ ശക്തികളാവാം ശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ. ഇത് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വഴിവെച്ചു.

ചെറുപ്പക്കാരായ യുവതികൾ മറ്റുള്ളവരുെട വികാരങ്ങൾ മനസിലാക്കി ശബരിമലയിലേക്ക് വരാതിരിക്കുക. സുപ്രീംകോടതിവിധിയെ മാനിക്കുന്നു. തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും തന്ത്രി വ്യക്തമാക്കി.

പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രനട അടക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. നട തുറന്ന് അഞ്ച് ദിവസത്തെ പൂജ നടത്തുക എന്നത് ആചാരത്തിന്‍റെ ഭാഗമാണ്. അത് കടമയാണെന്നും കണ്ഠര് രാജീവരര് ചൂണ്ടിക്കാട്ടി. ‍

Tags:    
News Summary - Sabarimala Women Entry Sabarimala Tantri -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.