തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് സർക്കാർ ആചാരലംഘനവുമായി മുന്നോട്ടുപോയാൽ പ്രതിരോധം തീർക്കുന്നതിന് 5000 പ്രവർത്തകരെ സന്നിധാനത്തും പമ്പയിലുമായി നിയോഗിക്കുമെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി). കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരെയും അണിനിരത്തുമെന്ന് എ.എച്ച്.പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആചാരലംഘനത്തിനിറങ്ങിയ പിണറായി വിജയൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പ്രതിഷേധം വകവെക്കാതെ മുന്നോട്ടുേപാകുമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി മുഴുവൻ ഹിന്ദുസമൂഹത്തോടുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.