ബിരുദ കോഴ്​സുകളിൽ ഭിന്നശേഷിക്കാർക്ക്​ പുതിയ പരീക്ഷാ രീതി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ പു​തി​യ മൂ​ല്യ​നി​ർ​ണ​യ സ​​മ്പ്ര​ദാ​യം കൊ​ണ്ടു​വ​രാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. നി​ല​വി​ലു​ള്ള എ​ഴു​ത്തു​ പ​രീ​ക്ഷ, അ​സൈ​ൻ​മെ​ന്‍റ്, പ്രാ​യോ​ഗി​ക പ​രീ​ക്ഷ, സെ​മി​നാ​ർ അ​വ​ത​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ്ഥാ​ന​ത്താ​ണ്​ ഇ​വ​ർ​ക്കാ​യി പു​തി​യ രീ​തി അ​വ​ലം​ബി​ക്കു​ന്ന​ത്. കാ​ഴ്ചാ​പ​രി​മി​തി, കേ​ൾ​വി​പ​രി​മി​തി, ച​ല​ന​പ​രി​മി​തി, സം​സാ​ര-​ഭാ​ഷാ പ​രി​മി​തി, ബു​ദ്ധി​പ​ര​മാ​യ പ​രി​മി​തി, ഓ​ട്ടി​സം പോ​ലു​ള്ള ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണി​തെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക നീ​തി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴ്​​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​സൈ​ൻ​മെ​ന്‍റു​ക​ൾ എ​ഴു​തി ന​ൽ​കു​ന്ന​തി​ന്​ പ​ക​രം ഓ​ഡി​യോ രീ​തി​യി​ലു​ള്ള അ​വ​ത​ര​ണം, വി​ഡി​യോ അ​വ​ത​ര​ണം, റെ​ക്കോ​ഡ്​ ചെ​യ്ത ഓ​ഡി​യോ അ​വ​ത​ര​ണം തു​ട​ങ്ങി​യ രീ​തി​യി​ലു​ള്ള മൂ​ല്യ​നി​ർ​ണ​യ രീ​തി​ക​ളാ​ണ്​ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്. ച​ല​ന വൈ​ക​ല്യ​മു​ള്ള​മു​ള്ള​തി​നാ​ൽ എ​ഴു​താ​ൻ ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ന്ന​വ​ർ​ക്ക് ഡി​ജി​റ്റ​ൽ റൈ​റ്റി​ങ്​ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ സ​​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ വ്യ​ത്യ​സ്ത രീ​തി​ക​ളി​ലൂ​ടെ പ​ഠ​ന​ക്ഷ​മ​ത പ്ര​ക​ടി​പ്പി​ക്കാം.

ര​സ​ത​ന്ത്രം പ​ഠി​ക്കു​ന്ന ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്ക് രാ​സ​ബ​ന്ധ​ങ്ങ​ളെ വി​ശ​ദീ​ക​രി​ക്കു​ന്ന ദൃ​ശ്യാ​ധി​ഷ്ഠി​ത പ​ഠ​ന മൊ​ഡ്യൂ​ൾ ത​യാ​റാ​ക്കി​യോ അ​ല്ലെ​ങ്കി​ൽ സ​ബ്ടൈ​റ്റി​ലു​ക​ളോ​ടു​കൂ​ടി​യ ചെ​റി​യ നി​ർ​ദേ​ശാ​ത്മ​ക വി​ഡി​യോ ത​യാ​റാ​ക്കി​യോ പ​ഠ​നാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യും.

വി​വി​ധ രീ​തി​യി​ൽ പ​രി​മി​തി നേ​രി​ടു​ന്ന​വ​ർ​ക്ക്​ അ​നു​യോ​ജ്യ​മാ​യ മൂ​ല്യ​നി​ർ​ണ​യ രീ​തി​ക​ളാ​ണ്​ നി​​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ നി​ർ​വ​ഹ​ണ സെ​ൽ വി​ദ​ഗ്​​ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ ത​യാ​റാ​ക്കി​യ മാ​ർ​ഗ​രേ​ഖ​ക​ൾ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കൈ​മാ​റും.

Tags:    
News Summary - New examination system for differently-abled students in undergraduate courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.