പി.ജെ. ജോസഫ്
തൊടുപുഴ: യു.ഡി.എഫിൽ സീറ്റു ചർച്ച നീണ്ടുപോകുന്നതിൽ അതൃപ്തി അറിയിച്ച് ജോസഫ് വിഭാഗം. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കോഓഡിനേറ്ററും പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫാണ് രംഗത്തെത്തിയത്. ചിഹ്നം നോക്കിയാണ് മുന്നോട്ടുപോകുന്നതെങ്കിൽ മുന്നണിക്ക് പ്രസക്തിയില്ല. താൻ പ്രകടിപ്പിക്കുന്നത് പാർട്ടി പ്രവർത്തകരുടെ വികാരമാണ്. സീറ്റ് ചർച്ചകൾ വൈകുന്നത് സ്ഥാനാർഥികളുടെ വിജയസാധ്യതയെ ബാധിച്ചേക്കും. ഉടൻ ചർച്ച പൂർത്തിയാക്കി പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കണം-അദ്ദേഹം പറഞ്ഞു.
മാണി വിഭാഗം എൽ.ഡി.എഫിൽ പോയപ്പോൾ മികച്ച പരിഗണന ലഭിച്ചു. മണ്ഡലം കമ്മിറ്റി പോലും ഇല്ലാത്ത ഇടങ്ങളിൽ മത്സരിക്കാൻ അവസരം നൽകി. ഇത് മുന്നണി സംവിധാനത്തെ ആരോഗ്യകരമായി സ്വാധീനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചതിൽ 20 ശതമാനം സീറ്റുകളിലാണ് വിജയിച്ചത്. കേരള കോൺഗ്രസും 20 ശതമാനം സീറ്റുകളിൽ വിജയം നേടി. വിജയസാധ്യത മാത്രമാകണം അടിസ്ഥാന മാനദണ്ഡമെന്നും അപു പറഞ്ഞു. തൊടുപുഴയിൽ പി.ജെ. ജോസഫ് മത്സരിക്കുമോ എന്ന ചോദ്യത്തിന്, അവിടെനിന്ന് പി.ജെ. ജോസഫ് മാറുമെന്ന് പാർട്ടിയിൽ ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.