ശബരിമല വിധിയുടെ മറവില്‍ അക്രമങ്ങൾ അനുവദിക്കില്ലെന്ന്​ കടംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങളെ അനുവദിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കോണ്‍ഗ്രസും ബി.ജെ.പിയുടെ വലയില്‍ വീണ് പോയി. കോടതി വിധി നടപ്പിലാക്കുകയെന്നത് സര്‍ക്കാറി​​​െൻറ ഭരണഘടന ബാധ്യതയാണെന്നും കടകംപള്ളി പറ‍ഞ്ഞു.

സ്ത്രീപ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്, പാര്‍ലമ​​െൻറാണ്. ബി.ജെ.പി ലോങ് മാര്‍ച്ച് നടത്തേണ്ടത് പാർലമ​​െൻറിലേക്കാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഉത്കണ്ഠയുള്ള ഭക്തജനങ്ങളുണ്ട്. അവരുടെ പ്രതിഷേധത്തെ മനസിലാക്കാം. എന്നാൽ പ്രതിഷേധത്തി​​​െൻറ മറ പിടിച്ച് സാമൂഹികവിരുദ്ധരും ക്രിമിനലുകളും ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്.ബോധപൂര്‍വമാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത് ക്ഷേത്രങ്ങളില്‍ ആധിപത്യമുണ്ടാക്കാനും ശ്രമിക്കുന്നു. അക്രമങ്ങളെ അനുവദിക്കില്ലെന്നും മന്ത്രി വയക്തമാക്കി.

വിശ്വാസികളുടെ പ്രതിഷേധം സ്വാഭാവികം. സര്‍ക്കാര്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുള്ളതാണെന്നും കടകംപള്ളി പറഞ്ഞു.

എല്ലാ വശങ്ങളും പഠിച്ചതിന് ശേഷമാണ് സുപ്രീം കോടതി വിധി തീരുമാനം നടപ്പിലാക്കുക. പുനഃപ്പരിശോധന ഹരജി ആരും നല്‍കുന്നതിലും തടസ്സമില്ല. ഭക്തരെന്ന പേരില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം അനുവദിക്കില്ല. ഭക്തജനങ്ങളുമായി ഒരു തര്‍ക്കത്തിനും സര്‍ക്കാറില്ലെന്നും സര്‍ക്കാര്‍ അവരുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി.

Tags:    
News Summary - sabarimala verdict- Kadakampalli Surendran slams BJP protest-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.