ഇടവമാസ പൂജകൾക്ക്​ ശബരിമലയിൽ ഇന്ന്​ നട തുറക്കും

ശബരിമല: ഇടവമാസ പൂജകൾക്ക്​ ശബരിമല ശ്രീ ധർമശാസ്ത ക്ഷേത്രനട വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് വിളക്ക്​ തെളിക്കും. ഇടവം ഒന്നായ വെള്ളിയാഴ്​ച പുലർച്ച അഞ്ചിന്​ നട തുറക്കും. ലോക്ഡൗൺ കണക്കിലെടുത്ത് ഈ മാസവും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. 

പതിവ് പൂജകൾ മാത്രമെ ഉണ്ടാവൂ. അഞ്ചുദിവസവും നട തുറക്കുന്നതിലും അടക്കുന്നതിലും സമയക്രമീകരണം വരുത്തിയിട്ടുണ്ട്. 19ന് രാത്രി നട അടക്കും. ഓൺലൈനിലൂടെ വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - sabarimala update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.