ശബരിമല: റിട്ട് ഹരജികൾ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമർപ്പിച്ച റിട്ട് ഹരജികൾ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ച േക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി മാസത്തിൽ വാദം കേൾക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിൽ ശബരിമല കേസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധ്യതാ പട്ടികയിൽ റിട്ട് ഹരജികൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുനഃപരിശോധനാ ഹരജികൾ ഫെബ്രുവരി എട്ടിന് പരിഗണിക്കുമോ എന്ന് വരുംദിവസങ്ങളിൽ അറിയാൻ കഴിയും.

ജനുവരി 22ന് ശബരിമലയെ സംബന്ധിച്ച് മുഴുവൻ കേസുകളും പരിഗണിക്കാൻ കോടതി തീരുമാനിച്ചിരുന്നെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിൽ പ്രവേശിച്ചത് കൊണ്ട് നീട്ടുകയായിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.

പുനഃപരിശോധനാ ഹരജികൾ പരിഗണിച്ച ശേഷമെ റിട്ട് ഹരജികൾ പരിഗണിക്കൂവെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

Tags:    
News Summary - Sabarimala Supreme court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.