മാന്നാറിലെ പൊലീസ് ജീപ്പാക്രമണം: നാലു സംഘ്പരിവാർ പ്രവർത്തകർ കൂടി അറസ്റ്റിൽ

മാന്നാർ: പൊലീസ് ജീപ്പിനു നേരെ ആക്രമണം നടത്തിയ കേസിൽ നാലു സംഘ്പരിവാർ പ്രവർത്തകരെ കൂടി അറസ്റ്റിൽ. കുരട്ടിക്കാട ് നന്ദനത്തിൽ രമേശൻ (38), സരോവരത്തിൽ രാഹുൽ (28), കുരട്ടിശ്ശേരി തെക്കും തളിയിൽ വിഷ്ണുപ്രസാദ് (24), ബുധനൂർ എണ്ണക്കാട് ലക്ഷം വീട് കോളനിയിൽ മണിക്കുട്ടൻ (33), എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. കേസിലെ യഥാക്രമം 8 മുതൽ 11 വരെയുള്ള പ്രതികളാണിവർ.

നവംബർ 19ന് പുലർച്ചെയാണ് ശബരിമലയിൽ രാത്രിയിൽ ഹരിവരാസനത്തിന് ശേഷം അയ്യപ്പ സ്തുതിഗീതങ്ങൾ പാടിയവർക്കു നേരെ പൊലീസ് പ്രകോപനപരമായ രീതിയിൽ പെരുമാറിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി രാത്രിയിൽ നടന്ന നാമജപ ഘോഷയാത്ര പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കേനട സ്ഥിതി ചെയ്യുന്ന വൈദ്യുതി ഓഫീസ് - എസ്.ഐ ക്വാർട്ടേഴ്‌സ് ഭാഗത്ത് മാർച്ച് തടഞ്ഞിരുന്നു. പ്രതിഷേധക്കാർ പിരിഞ്ഞു പോയതിനു ശേഷമാണ് ട്രാഫിക് പൊലീസിന്‍റെ ടാറ്റാ സുമോവാനിന്‍റെ മുൻവശത്തെ ഗ്ലാസ് അടിച്ച് തകർക്കപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് സംഭവ ദിവസം തന്നെ സംഘ്പരിവാർ നേതാക്കളായ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. 30ലധികം പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Sabarimala Sangh Parivar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.