തിരുവനന്തപുരം: അയ്യപ്പ ഭക്തന്മാരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ല. ഇതിനായി കേന്ദ്രസർക്കാർ നിയമനിര്‍മാണം കൊണ്ടുവരണം. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണം. എന്നാൽ, ഇക്കാര്യം ഉന്നയി ച്ച് പ്രധാനമന്ത്രിയെ കാണില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
നാട്ടിൽ കലാപം നടക്കട്ടെ എന്നാണ് മുഖ്യമന്ത് രിയുടെ നിലപാട്. ശരിയായ കാര്യങ്ങള്‍ പറയുന്നവരെ സംഘിയാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം. മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീറിനെയും തന്നെയും സംഘിയാക്കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ശബരിമല യുവതീ പ്രവേശന സെല്‍ തുറന്നിരിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്തത് 12 ലക്ഷം പേർ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ജാതിപ്രയോഗം ദൗര്‍ഭാഗ്യകരം. ഇത് സി.പി.എമ്മിന്‍റെ ദുര്യോഗമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ചെന്നിത്തല എന്‍.എസ്.എസ് അസിസ്റ്റൻറ് ജനറല്‍ സെക്രട്ടറിയാണെന്ന കോടിയേരിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ഉപനേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്. ഇപ്പോഴും ഉപനേതാവാണ് അദ്ദേഹം. ആജീവനാന്തം ഉപനേതാവായിരിക്കാനേ കോടിയേരിക്ക് കഴിയൂ. അതാണ് ഇത്തരം തരംതാണ പ്രസ്താവനകള്‍ക്ക് പിന്നിൽ. മാറാലകെട്ടിയ മനസ്സുള്ളതുകൊണ്ടാണ് ജാതിയ പ്രസ്താവനകള്‍ നടത്തുന്നത്.
വനിതാമതിലിനുശേഷം സി.പി.എം നേതാക്കള്‍ ജനങ്ങളെ കാണുന്നത് ജാതിയുടെയും മതത്തിെൻറയും പേരിലാണ്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. സി.പി.എം വര്‍ഗരാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.