തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളെല്ലാവരും ശബരിമല സന്ദർശിച്ചവരാണ്. അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. കുളിമുറി, ശുചിമുറി, വിരിവെക്കാൻ സ്ഥലം എന്നിവക്കുള്ള സൗകര്യങ്ങളില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഒരു ഒാലപ്പുര പോലും ഈ മണ്ഡല കാലത്ത് നിർമിക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല. ഭക്തർ ശബരിമലയിലേക്ക് വരരുതെന്ന നിർബന്ധബുദ്ധിയാണ് സർക്കാറിനുള്ളത്. ബി.ജെ.പിയുടെ ഇടതു സർക്കാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.