വേ​ത​ന വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​ര​ത്തി​ൽ ഒ​ടു​വി​ൽ ഹൈ​കോ​ട​തി നേ​രി​ട്ട് ഇ​ട​പ്പെ​ട്ടു. ഹൈ​കോ​ട​തി​ക്കു കീ​ഴി​ലെ മീ​ഡി​യേ​ഷ​ൻ​ സെ​ന്റ​ർ വ​ഴി ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തേ​തു​ട​ർ​ന്ന് സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. സ​മ​ര​ത്തി​നെ​തി​രെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റു​ക​ളു​ടെ ഹ​ര​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ജ​സ്റ്റി​സ് സി.​പി. നി​യാ​സി​ന്റെ സു​പ്ര​ധാ​ന നീ​ക്കം.

സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​നൈ​റ്റ​ഡ് ന​ഴ്സ് അ​സോ​സി​യേ​ഷ​നോ​ട് (യു.​എ​ൻ.​എ) ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​സ്ഥ ച​ർ​ച്ച​യും മാ​നേ​ജ്മെ​ന്റി​ന്റെ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് വ്യാ​ഴാ​ഴ്ച വ​രെ സ​മ​രം പാ​ടി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.

സ​മ​ര​ത്തി​ലു​ള്ള എ​ല്ലാ ന​ഴ്സു​മാ​രും ജോ​ലി​യി​ൽ തി​രി​കെ ക​യ​റ​ണം. മാ​നേ​ജ്മെ​ന്റി​നോ​ടും ഹൈ​കോ​ട​തി ചി​ല കാ​ര്യ​ങ്ങ​ൾ ഉ​ണ​ർ​ത്തി. സ​മ​രം ചെ​യ്ത​തി​ന്റെ പേ​രി​ലു​ള്ള പ​ക​പോ​ക്ക​ൽ വേ​ണ്ട. മീ​ഡി​യേ​ഷ​ൻ സെ​ന്റ​റി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ന്റെ മ​ധ്യ​സ്ഥ​ത​യി​ലാ​യി​രി​ക്കും ച​ർ​ച്ച. മാ​നേ​ജ്മെ​ന്റ്‌ അ​സോ​സി​യേ​ഷ​ന്റെ​യും സ​മ​ര​ക്കാ​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ലു​ണ്ടാ​കും. ഹൈ​കോ​ട​തി നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ഴ്സു​മാ​ർ സ​മ​രം നി​ർ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് സ​മ​രം നി​ർ​ത്തി​വെ​ച്ച​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​പ്പി​ച്ച് ന​ട​ത്തു​ന്ന വേ​ത​ന വ​ർ​ധ​ന​യെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഹൈ​കോ​ട​തി ച​ർ​ച്ച​ക്ക് വി​ളി​ച്ച​തി​ൽ സം​തൃ​പ്ത​രാ​ണ് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന യു.​എ​ൻ.​എ. അ​ത്യാ​ഹി​ത വി​ഭാ​ഗം പോ​ലും നി​ല​ക്കു​ന്ന വി​ധം ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​​രാ​യ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ, അ​തു​വ​രെ പ​ണി​മു​ട​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​നും ആ​ശ്വ​സി​ക്കാ​ൻ വ​ക​യു​ണ്ട്. മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ത്തു​ന്ന​ത് ഹൈ​കോ​ട​തി നേ​രി​ട്ടാ​യ​തി​നാ​ൽ ഇ​രു​കൂ​ട്ട​ർ​ക്കും ചൊ​വ്വാ​ഴ്ച നി​ർ​ണാ​യ​ക​വു​മാ​ണ്.

ആ​ശു​പ​ത്രി​ക​ൾ നി​ല​ച്ച ദി​വ​സ​ങ്ങ​ൾ

ആ​ശു​പ​ത്രി​ക​ളി​ൽ സ​മ​രം ന​ട​ക്കു​ന്ന​ത് പു​തു​മ​യൊ​ന്നു​മി​ല്ല. സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രാ​ണ് പൊ​തു​വെ സ​മ​രം ന​ട​ത്താ​റു​ള്ള​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​വും അ​പൂ​ർ​വം. യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സ​മ​ര​മെ​ന്തെ​ന്ന് ശ​രി​ക്കും അ​റി​ഞ്ഞ​തെ​ന്ന് പ​റ​യാം. ന​ഴ്സു​മാ​ർ ഒ​ന്ന​ട​ങ്കം സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന സ്ഥി​തി. നീ​ണ്ട അ​ഞ്ച് ദി​വ​സ​മാ​ണ് ഇ​ത്ത​വ​ണ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​ക്ക​ക​ത്തും പു​റ​ത്തും തു​ട​ങ്ങി​യ സ​മ​രം ക​ല​ക്ട​റേ​റ്റു​ക​ളി​ലേ​ക്കും എ​ത്തി. സ​മ​ര​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​മെ​ത്തി.

അ​ത്യാ​ഹി​ത വി​ഭാ​ഗം​പോ​ലും നി​ല​ക്കു​ന്ന ത​ര​ത്തി​ൽ പ​ണി​മു​ട​ക്കി​യ​താ​ണ് സ​മ​ര​ക്കാ​ർ​ക്കു നേ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​നം. ശ​സ്ത്ര​ക്രി​യ​ക​ൾ ത​ട​സ്സ​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ളി​ൽ പു​തു​താ​യി ആ​രെ​യും അ​ഡ്മി​റ്റ് ​ചെ​യ്യാ​ൻ ക​ഴി​യാ​തെ​യാ​യി. ചി​കി​ത്സ കി​ട്ടാ​തെ രോ​ഗി​ക​ൾ മ​ട​ങ്ങി​പ്പോ​വു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. അ​ത്യാ​ഹി​ത വി​ഭാ​ഗം, അ​ടി​യ​ന്ത​ര സ​ർ​ജ​റി​ക​ൾ എ​ന്നി​വ മു​ട​ക്കാ​തെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്റെ മാ​തൃ​ക ന​ഴ്സു​മാ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തും. ന​ഴ്സു​മാ​രു​ടെ ജോ​ലി അ​വ​ശ്യ​സ​ർ​വി​സ് ആ​ണെ​ന്നും സ​മ​രം പാ​ടി​ല്ലെ​ന്നും എ​സ്മ പ്ര​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് മാ​നേ​ജ്മെ​ന്റു​ക​ളു​ടെ ആ​വ​ശ്യം.

ന​ഴ്സു​മാ​ർ സം​ഘ​ടി​ച്ചാ​ൽ...

ന​ഴ്സു​മാ​ർ​ക്കി​ട​യി​ൽ ഒ​ട്ടേ​റെ സം​ഘ​ട​ന​ക​ൾ നേ​​ര​ത്തേ​ത​ന്നെ​യു​ണ്ട്. എ​ന്നാ​ൽ, യു.​എ​ൻ.​എ​യു​ടെ വ​ര​വോ​ടെ​യാ​ണ് വ​ലി​യ സ​മ​ര​ങ്ങ​ളു​ണ്ടാ​യ​ത്. 2011 ന​വം​ബ​ർ 16നാ​ണ് യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ നി​ല​വി​ൽ​വ​ന്ന​ത്. ജാ​സ്മി​ൻ ഷാ ​പ്ര​സി​ഡ​ന്റ്, സു​ധീ​പ് കൃ​ഷ്ണ​ൻ സെ​ക്ര​ട്ട​റി, വി.​ജി. ശ്രീ​ജി​ൻ ട്ര​ഷ​റ​ർ. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ ബീ​ന ബേ​ബി മും​ബൈ​യി​ലെ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രി​ക്കെ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണ് സം​ഘ​ട​ന​യു​ടെ പി​റ​വി​യി​ലേ​ക്ക് ന​യി​ച്ച​ത്. രാ​ജ്യ​മൊ​ട്ടാ​കെ അ​ന്ന് സ​മ​രം ന​ട​ന്നു. ന​ഴ്സു​മാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ അ​ങ്ങാ​ടി​പ്പാ​ട്ടാ​യ​തും ആ ​മ​ര​ണ​ത്തോ​ടെ. സം​സ്ഥാ​ന​ത്ത് ആ​ദ്യ സ​മ​രം ന​ട​ന്ന​ത് തൃ​ശൂ​ർ മ​ദ​ർ ഹോ​സ്പി​റ്റ​ലി​ൽ. ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പ​​ങ്കെ​ടു​ത്ത 36 പേ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ​യാ​ണ് സ​മ​ര​മു​ണ്ടാ​യ​ത്. പി​ന്നീ​ട് അ​മൃ​ത​യി​ലും സ​മ​ര​മു​ണ്ടാ​യി. ഇ​തോ​ടെ, സ​മ​ര​ത്തി​നും സം​ഘ​ട​ന​ക്കും പി​ന്തു​ണ​യു​മാ​യി ഒ​ട്ടേ​റെ പേ​ർ വ​ന്നു. കേ​ര​ള​ത്തി​ൽ ഇ​ന്ന് ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ യു.​എ​ൻ.​എ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

രാ​ജ്യ​ത്ത് 36 ല​ക്ഷ​ത്തോ​ളം ന​ഴ്സു​മാ​രു​ണ്ടെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്റെ ക​ണ​ക്ക്. ഇ​തി​ൽ 28 ല​ക്ഷം പേ​രും മ​ല​യാ​ളി​ക​ളാ​ണെ​ന്ന് ദേ​ശീ​യ സെ​ക്ര​ട്ട​റി ജാ​സ്മി​ൻ ഷാ ​പ​റ​യു​ന്നു. വ​ൻ തു​ക ബാ​ങ്ക് വാ​യ്പ എ​ടു​ത്താ​ണ് ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും ന​ഴ്സി​ങ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. 12 ല​ക്ഷം വ​രെ ചെ​ല​വ​ഴി​ച്ച് പ​ഠി​ച്ച​ശേ​ഷ​മാ​ണ് തു​ച്ഛ​മാ​യ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​ത്. തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​ന​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​ഗ​ദീ​ഷ് പ്ര​സാ​ദ് റി​പ്പോ​ർ​ട്ടി​ൽ 40,000 രൂ​പ​യാ​ണ് ന​ഴ്സു​മാ​രു​ടെ വേ​ത​ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വേ​ത​ന വ​ർ​ധ​ന​യെ​ന്ന ഒ​രൊ​റ്റ പോ​യ​ന്റ്

ശ​മ്പ​ള​വ​ർ​ധ​ന​യെ​ന്ന ഒ​റ്റ പോ​യ​ന്റി​ൽ​നി​ന്നാ​ണ് ന​ഴ്സു​മാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത്. 40,000 രൂ​പ അ​ടി​സ്ഥാ​ന വേ​ത​നം വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. അ​താ​യ​ത്, ദി​വ​സം 1333 രൂ​പ. പ്ര​ഫ​ഷ​ന​ൽ കോ​ഴ്സ് പ​ഠി​ച്ചി​റ​ങ്ങി​യ​വ​രെ സം​ബ​ന്ധി​ച്ച് ഇ​തൊ​രു വ​ലി​യ കൂ​ലി​യ​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ സ​മ​ർ​ഥി​ക്കു​ന്നു. തു​ച്ഛ​മാ​യ കൂ​ലി​യാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ൽ​നി​ന്നാ​ണ് സ​മ​ര​ത്തി​ൽ അ​ണി​ചേ​രാ​ൻ ഭൂ​രി​പ​ക്ഷം ന​ഴ്സു​മാ​രും സ​ന്ന​ദ്ധ​രാ​യ​ത്. സ​മ​രം ന​ട​ത്താ​ൻ ഒ​രു നേ​തൃ​ത്വ​ത്തി​ന്റെ ആ​വ​ശ്യ​മേ ന​ഴ്സു​മാ​ർ​ക്ക് വേ​ണ്ടി​യി​രു​ന്നു​ള്ളൂ. യു.​എ​ൻ.​എ​ക്ക് സ്വാ​ധീ​ന​മു​ള്ള സം​സ്ഥാ​ന​ത്തെ 490 ആ​ശു​പ​ത്രി​ക​ളി​ൽ 21 ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​നി ധാ​ര​ണ​യി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​ത്.

സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച സ​ർ​ക്കാ​റും മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. സ​ർ​ക്കാ​റി​ന്റേ​തി​ലും ഹൈ​കോ​ട​തി​യു​ടേ​യും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്നും ധാ​ര​ണ​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ പ​ണി​മു​ട​ക്ക് പു​ന​രാ​രം​ഭി​ക്കു​മെ​ന്നു​മാ​ണ് യു.​എ​ൻ.​എ​യു​ടെ നി​ല​പാ​ട്. കോ​ട​തി നി​ർ​ദേ​ശ​ത്തി​നു വി​രു​ദ്ധ​മാ​യി സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പ​ക​പോ​ക്ക​ൽ ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​വി​ടെ സ​മ​രം തു​ട​രു​വാ​നും യു.​എ​ൻ.​എ തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ത​ത് യൂ​നി​റ്റു​ക​ൾ​ക്കും ജി​ല്ല നേ​തൃ​ത്വ​ത്തി​നും സ്വ​ന്ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നും സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സ​മ​ര​ക്കാ​ർ​ക്കെ​തി​രെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റു​ക​ൾ ര​ണ്ടും ക​ൽ​പി​ച്ച് രം​ഗ​ത്തു​ണ്ട്. താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല ഈ ​ശ​മ്പ​ള വ്യ​വ​സ്ഥ​യെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ലാ​ഭം പ്ര​തീ​ക്ഷി​ക്കാ​തെ മി​ത​മാ​യ ഫീ​സ് ഈ​ടാ​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ശ​മ്പ​ള വ​ർ​ധ​ന തി​രി​ച്ച​ടി​യാ​വു​ന്ന​ത്. അ​തേ​സ​മ​യം, വ​ൻ​കി​ട കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന ആ​ശു​പ​ത്രി​ക​ളെ സം​ബ​ന്ധി​ച്ച് ഈ ​ശ​മ്പ​ള വ്യ​വ​സ്ഥ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​യാ​സ​വു​മി​ല്ല. ന​ഴ്സി​ങ് ചാ​ർ​ജ് എ​ന്ന പേ​രി​ൽ ഇ​ത്ത​രം വ​ൻ​കി​ട ആ​ശു​പ​ത്രി​ക​ൾ രോ​ഗി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന ബി​ൽ പു​റ​ത്തു​വി​ട്ടാ​ണ് ന​ഴ്സു​മാ​ർ മാ​നേ​ജ്മെ​ന്റി​നെ നേ​രി​ടു​ന്ന​ത്.

സ​മ​രം ന​ട​ക്കു​​മ്പോ​ൾ അ​ത് നേ​രി​ടാ​നു​ള്ള സ​ർ​വാ​യു​ധ​വും മാ​നേ​ജ്മെ​ന്റു​ക​ൾ പു​റ​ത്തെ​ടു​ക്കും. ന​ഴ്സു​മാ​രു​ടെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ സം​ഭ​വി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു. സ​മ​ര​നാ​യ​ക​ൻ ജാ​സ്മി​ൻ ഷാ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സും എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യ​തു​മെ​ല്ലാം ച​ർ​ച്ച​യി​ലു​ണ്ട്. കോ​ഴി​ക്കോ​ട് സ​മ​രം ന​ട​ത്തി​യ ന​ഴ്സു​മാ​ർ ആ ​വ​ഴി​ക്ക് ക​ട​ന്നു​പോ​യ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ കൂ​വി​യ​തും വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി.

Tags:    
News Summary - High Court has finally intervened directly in the strike waged by nurses in private hospitals in the state demanding a pay hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.