ശബരിമല ഒരുക്കം: മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമുൾപ്പെടെ അതൃപ്തി. കഴിഞ്ഞദിവസം ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്‍റെ അതൃപ്തി പ്രകടിപ്പിച്ചത്.

ശബരിമലയിലെയും നിലയ്ക്കലിലെയും നിർമാണ പ്രവർത്തനങ്ങള്‍ വൈകുന്നതിൽ ദേവസ്വം മരാമത്തിനെയാണ് അദ്ദേഹം വിമർശിച്ചത്. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സജ്ജമാക്കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ നിലയ്ക്കാണെങ്കിൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം ചീഫ് എൻജിനീയര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

യോഗത്തിന്‍റെ അവസാനഘട്ടത്തിലാണ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വ്യക്തമാക്കി ഇക്കാര്യങ്ങൾ പറഞ്ഞത്. തീർഥാടനം ആരംഭിക്കുന്നതിന്‍റെ തലേന്നുവരെ നിർമാണ, അറ്റകുറ്റപ്പണി ജോലി തുടരുന്ന രീതി മാറ്റിയേ പറ്റൂവെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയറെ നോക്കി അദ്ദേഹം പറഞ്ഞു. ശബരിമല ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.

സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തമ്മിലെ ശീതസമരവും യോഗത്തിൽ പ്രതിഫലിച്ചു. ദേവസ്വം ബോർഡിന്‍റെ മെല്ലപ്പോക്ക് സമീപനത്തെ രൂക്ഷമായാണ് യോഗത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരൻ വിമർശിച്ചത്. ശബരിമലയിലെ അപ്പം, അരവണ വിതരണത്തിൽ വീഴ്ചയുണ്ടായാൽ സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ചാലക്കയം-പമ്പ റോഡിന്‍റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിൽ തന്നെ നിലനിര്‍ത്താമെന്നും 15 കോടിക്ക് അറ്റകുറ്റപ്പണി നടത്താമെന്ന് പറഞ്ഞെങ്കിലും മറുപടി വൈകിയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും പരാതിപ്പെട്ടു.

Tags:    
News Summary - Sabarimala preparations: Chief Minister dissatisfied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.