വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകിയാൽ മികച്ച തുക പരിഗണനയിൽ -മന്ത്രി
തിരുവനന്തപുരം: രാത്രി വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക നൽകുന്നത് സർക്കാർ ആലോചിക്കുമെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിച്ച് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കെ.എസ്.ഇ.ബി തയാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ പൂർണമായി മനസ്സിലാക്കുന്നുണ്ടെന്നും നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കഠിനമായ ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ വൈദ്യുതിയുടെ കാര്യത്തിൽ നിലവിൽ വീടുകളിൽ നേരിട്ട് സ്റ്റോർ ചെയ്യാൻ ആവശ്യമായ സൗകര്യമില്ലാത്തതിനാൽ അതിനായി കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. കൂടാതെ, വീടുകളിൽ സ്വന്തമായി സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്തുന്നവർക്ക് സബ്സിഡി നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാര്‍: കേരളത്തിന് 24,432 കോടിയുടെ നഷ്ടം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍, വൈദ്യുതി റോയല്‍റ്റി, ദുരന്തനിവാരണ ചെലവുകള്‍ എന്നീ ഇനങ്ങളില്‍ കേരളത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ആരോപണം. 55 വര്‍ഷത്തിനിടെ ഏകദേശം 24,432 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍ 3.77 കോടി മാത്രമാണ് ലഭിച്ചതെന്നും മുല്ലപ്പെരിയാര്‍ കോഓഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. കെ.എസ്. പ്രകാശന്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
2016ലെ കണക്കുപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴ്ഭാഗത്ത് 823 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യങ്ങളില്‍ ഏകദേശം 3,500 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്നു. ഇതിനായി ജില്ല ദുരന്തനിവാരണ പ്ലാനിന്റെ ഭാഗമായി പ്രതിവര്‍ഷം ഏകദേശം 53 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. 2014-15 മുതല്‍ തമിഴ്‌നാടിന് ലഭിക്കുന്ന വൈദ്യുതിയുടെ ഫ്രീ ഷെയറിങ്ങില്‍നിന്ന് നിശ്ചിത വിഹിതം താഴ്വരയിലെ ജനങ്ങളുടെ സുരക്ഷക്കായി മാറ്റിവെക്കണമെന്ന വ്യവസ്ഥ കേരളം പ്രയോജനപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്.
2015 ഒക്ടോബര്‍ 29ലെ അടിയന്തര നിയമോപദേശം ബന്ധപ്പെട്ട വകുപ്പുകള്‍ ഇന്നും പൂഴ്ത്തിയിരിക്കുകയാണ്. 2014-15ലെ വൈദ്യുതി കണക്കുപ്രകാരം പ്രതിവര്‍ഷം 75 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 12 വര്‍ഷത്തെ കുടിശ്ശികയും പലിശയും ഉള്‍പ്പെടെ 1,297 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.