പെരുമ്പാവൂരിൽ വാഹനാപകടം; ശബരിമല തീർഥാടകൻ മരിച്ചു

പെരുമ്പാവൂർ: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. തമിഴ്നാട് സ്വദേശി ധർമ്മലിംഗമാണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂപതി എന്നയാളുടെ നില ഗുരുതരം.

തിരുപ്പൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Sabarimala Pilgrims Vehicle Accident in Perumbavoor; One Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.