Posted On
date_range Updated On
date_range ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു
ആമ്പല്ലൂര്‍: ദേശീയപാതയില്‍ പുതുക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് മുന്നില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. ദേശീയപാതയില്‍ നിന്ന് അശ്രദ്ധമായി സ്റ്റാന്റിലേക്ക് തിരിഞ്ഞ ബസില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിന് പിറകില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ശബരിമലയില്‍ നിന്ന് കണ്ണൂരിലേക്ക് പോയിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.