ശബരിമല: എരുമേലി കാനനപാത വഴി ശബരിമല ദർശനത്തിനെത്തിയ തീർഥാടകന് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ ദാരുണാന് ത്യം. തമിഴ്നാട് സേലം സ്വദേശി പരമശിവം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പുലർച്ചെ നാല് മണിയോടെ പരമ്പരാഗത കാനന പാതയി ൽ മുക്കുഴിക്ക് സമീപം വെള്ളാരം ചെറ്റയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് എരുമേലി വഴിയുള്ള കാനനപാതയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി മുക്കുഴിയിൽ വിരിവെച്ച് വിശ്രമിച്ച ശേഷം പുലർച്ചെ യാത്ര തുടങ്ങിയ പതിമൂന്നംഗ ഇതര സംസ്ഥാന തീർഥാട സംഘത്തോടൊപ്പം വന്ന ഭക്തനാണ് കൊല്ലപ്പെട്ടത്.
ഇവർ കാട്ടാനക്കൂട്ടത്തിന് മുമ്പിൽ അകപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ആൾക്കൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. സംഭവസ്ഥലത്ത് അമ്പതോളം വരുന്ന കാട്ടാനകൾ ആക്രമാസക്തരായി കൂട്ടംകൂടി നിൽക്കുന്നതിനാൽ കൊല്ലപ്പെട്ട തീർഥാടകന്‍റെ മൃതദേഹം വീണ്ടെടുക്കാൻ വനം വകുപ്പിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ശനിയാഴ്ച രാവിലെ അഴുതയിലും കാട്ടാനകളുടെ ആക്രമണമുണ്ടായി. രണ്ട് വിരിപ്പന്തലുകൾ ഭാഗീകമായി തകർക്കുകയും തീർഥാടകരെ വിരട്ടി ഓടിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത താൽകാലികമായി അടച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.