ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന ദേവസ്വം ബോർഡിന്റെ അവകാശവാദത്തിനിടെ നട തുറന്ന വെള്ളിയാഴ്ച ദർശനത്തിന് എത്തിയ തീർഥാടകർ ദാഹജലം കിട്ടാതെ വലഞ്ഞു. ഉച്ചക്ക് ഒരു മണി മുതൽ നട തുറന്ന അഞ്ചുമണി വരെയുള്ള നാലു മണിക്കൂറിലേറെ നേരം വലിയ നടപ്പന്തലിലെ ക്യൂവിൽ ഇടം പിടിച്ച ആയിരക്കണക്കിന് തീർഥാടകർക്ക് കുടിവെള്ളം എത്തിക്കാനും സംവിധാനമില്ലായിരുന്നു.
വലിയ നടപ്പന്തലിന്റെ മധ്യഭാഗത്തുള്ള ദേവസ്വം ബോർഡിന്റെ കുടിവെള്ള കൗണ്ടറും അടഞ്ഞു കിടന്നു. വലിയ നടപ്പന്തലിലെ ക്യൂവിൽ ഇടം പിടിച്ച തീർഥാടകർ ക്യൂവിൽ നിന്നും പുറത്തിറങ്ങി ഒപ്പമുള്ള കുട്ടികൾ അടക്കമുള്ളവർക്കായി കുടിവെള്ളം തേടി നടക്കുന്നതും കാണാമായിരുന്നു.
പമ്പ മുതൽ സന്നിധാനത്തേക്കുള്ള നീലിമല, സ്വാമി അയ്യപ്പൻ പാതകളിലും നാമമാത്രമായ കുടിവെള്ള കൗണ്ടറുകൾ മാത്രമാണ് തുറന്നത്. അടിസ്ഥാന സൗകര്യമായ ദാഹജലം പോലും ഒരുക്കാൻ കഴിയാതിരുന്ന ദേവസ്വം ബോർഡിന്റെ നടപടി വിമർശനങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.