ശബരിമല തീര്‍ത്ഥാടകരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരും അവിടെ ജോലി ചെയ്യുന്നവരും കോവിഡ്​ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത്​ ദിവസം 1000 പേർ എന്ന രീതിയിലാണ് ദര്‍ശനത്തിന് ക്രമീകരിക്കുന്നത്.

അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരും. ഗസ്റ്റി​െൻറ എണ്ണം അധികരിക്കാതെ നോക്കണം. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്​ വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക്​ കോവിഡ് ബാധിച്ചാൽ ഇവിടെ ചികിത്സ നൽകും. മടങ്ങിപ്പോകുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Tags:    
News Summary - Sabarimala pilgrims and staff should take covid certificate: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.