ശബരിമല തീര്‍ഥാടനം: സ്‌പെഷല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട് ഹൈകോടതിയില്‍

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സ്‌പെഷല്‍ കമ്മീഷ്ണര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴിയാകണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം, പമ്പയില്‍ സ്‌നാനം ചെയ്യാന്‍ അനുമതി നല്‍കരുത്, പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും വിരി വെയ്ക്കാന്‍ അനുവദിക്കരുത്, 60 കഴിഞ്ഞവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുത്, കാനന പാതകളിലൂടെ യാത്ര അനുവദിക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

സന്നിധാനത്തിലേക്കുള്ള പാതയില്‍ പ്രത്യേക മെഡിക്കല്‍ സംവിധാനങ്ങള്‍ സജ്ജമാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.