ശബരിമല തീർഥാടനം: പൊലീസ് സംവിധാനങ്ങള്‍ ഡി.ജി.പി വിലയിരുത്തി

തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വിലയിരുത്തി. ജില്ലാ പൊലീസ് മേധാവിമാരും റേഞ്ച് ഡി.ഐ.ജിമാരും സോണ്‍ ഐ.ജിമാരും ഓൺലൈൻ യോഗത്തില്‍ പങ്കെടുത്തു.

ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലത്തും ബ്ലാക്ക് സ്പോട്ടുകളിലും പൊലീസ് പ്രത്യേകശ്രദ്ധ പുലർത്തും. ഇതിനായി പ്രത്യേക പട്രോളിങ് സംവിധാനം ഏർപ്പെടുത്തും.

എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും ഇടത്താവളങ്ങളിലും പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കും. പ്രധാന ജങ്ഷനുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പൊലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കും.

സ്നാനഘട്ടങ്ങളില്‍ അവശ്യമായ പ്രകാശം ഉറപ്പാക്കാനും ആഴം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപടി സ്വീകരിക്കും. ടാക്സി വാഹനങ്ങളിലും മറ്റും യാത്രാനിരക്കുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്ന നടപടി ഏകോപിപ്പിക്കും.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

Tags:    
News Summary - Sabarimala Pilgrimage: DGP assessed the police system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.