വൃദ്ധർക്കും വികലാംഗർക്കും പടിപൂജ ഉള്ളവർക്കും സന്നിധാനത്ത് തങ്ങാം

സന്നിധാനം: ശബരിമലയിൽ എത്തുന്ന അയ്യപ്പ തീർഥാടകർക്കായി പുതിയ ക്രമീകരണം കേരളാ പൊലീസ് ഏർപ്പെടുത്തി. വൃദ്ധർക്കും വികലാംഗർക്കും പടിപൂജ ഉള്ളവർക്കും രാത്രി സന്നിധാനത്ത് തങ്ങാമെന്നും പൊലീസ് അറിയിച്ചു. നെയ്യഭിഷേകത്തിനുള്ളവർ അർധരാത്രിയോടെ പമ്പയിൽ എത്തണമെന്നാണ് പൊലീസിന്‍റെ പുതിയ ക്രമീകരണം.

നെയ്യഭിഷേകത്തിനായി പമ്പയിൽ എത്തുന്നവരെ രാത്രിയിൽ തന്നെ സന്നിധാനത്തിലേക്ക് കയറ്റിവിടും. രാവിലെ മൂന്നു മണിക്ക് നട തുറക്കുമ്പോൾ തന്നെ ഇവർക്ക് ദർശനവും നെയ്യഭിഷേകവും നടത്തി സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കും.

ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ ഡി.ജി.പിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ ക്രമീകരണങ്ങൾ പൊലീസ് അറിയിച്ചത്. രാത്രി പത്ത് മണിക്ക് ശേഷം സന്നിധാനത്ത് തങ്ങരുതെന്ന പൊലീസ് നിർേദശം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Tags:    
News Summary - Sabarimala pilgrim kerala police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.