പന്തളം: സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയെയും കൊട്ടാരത്തെയും അപമാനിച്ചെന്ന് പ ന്തളം കൊട്ടാരം സെക്രട്ടറി നാരായണവർമ്മ. സംസ്കാരം ഉള്ളതു കൊണ്ടാണ് പ്രതികരിക്കാത്തത്. സന്തോഷം നൽകിയ തീർഥാടന കാലമല്ല കഴിഞ്ഞു പോയതെന്നും സെക്രട്ടറി പറഞ്ഞു.
ഇതെല്ലം ഭക്തന്മാർക്ക് അറിയാം. എല്ലാം നേരിടാനുള്ള വിശാല മനഃസ്ഥിതി തന്ത്രിക്കും കൊട്ടാരത്തിനും ഉണ്ട്. അതിനാലാണ് പ്രതികരിക്കാത്തത്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ, സുപ്രീംകോടതി വിധി അന്തിമമല്ലെന്നും നാരായണവർമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.