പമ്പയിലേക്ക്​ ബസ്​ സർവീസ്​ തുടങ്ങി: തീർത്ഥാടകർ സന്നിധാനത്തേക്ക്​

നിലക്കൽ: ചിത്തിര ആട്ടം ആഘോഷത്തിന് വൈകിട്ട്​ അഞ്ച്​ മണിക്ക്​ നട തുറക്കാനിരിക്കെ ശബരിമല തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. തീർത്ഥാടകരെ കാൽനാടയായാണ്​ കടത്തിവിടുന്നത്​. നേരത്തെ പമ്പയിലേക്ക്​ പോകാൻ അനുവദിക്കാത്തതിനെ ചൊല്ലി നിലക്കലിൽ തീർത്ഥാടകർ ​പ്രതിഷേധിച്ചിരുന്നു. ഒടുവിൽ കാൽനടയായി പമ്പയിലേക്ക്​ പോകാൻ അനുവദിച്ച 500 ​ഒാളം പേരടങ്ങുന്ന സംഘം പൊലീസ്​ വാഹനം പോലും കടത്തിവിടാതെ റോഡ്​ ഉപരോധിച്ച്​ നടന്ന്​ നീങ്ങിയത്​ പമ്പ - നിലക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും സ്​തംഭിപ്പിച്ചു. രാവിലെ 11 മണിയോടെ മാത്രമെ തീർത്ഥാടകരെ പമ്പയിലെത്തിക്കാൻ നിലക്കൽ നിന്ന്​ കെ.എസ്​.ആർ.ടി സി ബസ്​ സർവീസ്​ ആരംഭിക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു പൊലീസ്​.

നിലക്കൽ വരെ മാത്രമാണ്​ സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നത്​. നിലക്കൽ നിന്നും കെ.എസ്​.ആർ.ടി സി ചെയിൻ​ സർവീസ്​ ഉണ്ടായിരിക്കുമെന്നും അവയിൽ മാത്രമെ ഭക്​തരെ പമ്പയിലേക്ക്​ പോകാൻ അനുവദിക്കുകയുള്ളൂ എന്നും നേര​െത്ത അറിയിച്ചിരുന്നതാണ്​. ചെയിൻ സർവീസ്​ രാവിലെ മുതൽ തുടങ്ങാത്തതാണ്​ തീർത്ഥാടകരെ ചൊടിപ്പിച്ചത്​.

നെയ്യാറ്റിൻകരയിൽ നിന്നുള്ള ബി.ജെ.പി നഗരസഭാ കൗസിലറുടെ നേതൃത്വത്തിലാണ്​ തീർത്ഥാടകർ പ്രതിഷേധമുയർത്തിയത്​. പ്രതിഷേധം ശക്​തമായതോടെ ഇവരെ നടന്നു പോകാൻ പൊലീസ്​ അനുവദിക്കുകയായിരുന്നു. 18 കിലോമീറ്റർ ദൂരമാണ്​ നിലക്കൽ നിന്ന്​ പമ്പയിലേക്കുള്ളത്​. ശരണംവിളികളുമായി പ്രകടനം കണക്കെ നടന്നു നീങ്ങിയ സംഘത്തിൽ അന്യസംസ്​ഥാനക്കാരായ ഭക്​തരും ചേർന്നു. പൊലീസ്​ വാഹനങ്ങൾക്ക്​ പോലും കടന്നു പോകാനാവാത്തതിനാൽ ഇവർക്ക്​ പിന്നാലെ നീങ്ങാനെ കഴിഞ്ഞിട്ടുള്ളൂ. സംഘം പമ്പയിലെത്താൻ ഉച്ച കഴിയുമെന്ന്​ കരുതുന്നു.

Full View
Tags:    
News Summary - Sabarimala- Pamba - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.