ശബരിമല: ബി.ജെ.പി വാദം തെറ്റ്​ -ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാറിന്​ ഇടപെടാൻ സംസ്​ഥാന നിയമസഭ പ്രമേയം പാസാക്കണമെന്ന ബി.​െജ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻ പിള്ളയുടെ വാദം തെറ്റെന്ന്​ ​പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല.

ഭരണഘടനയുടെ 252ാം വകുപ്പ്​ പ്രകാരം സംസ്​ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നാണ്​ ശ്രീധരൻപിള്ള പറയുന്നത്​. എന്നാൽ 252ാം വകുപ്പ്​​ ഒന്നിലേറെ സംസ്​ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ കേ​ന്ദ്ര ഇടപെടൽ ആവശ്യപ്പെടുന്നതാണെന്ന്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമല സംസ്​ഥാന വിഷയമാണ്​.

മതസ്​ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൺകറൻറ്​ പട്ടികയിലായതിനാൽ കേന്ദ്രത്തിനും സംസ്​ഥാനത്തി​നും ഒരുപോലെ നിയമനിർമാണം നടത്താം. സംസ്​ഥാന സർക്കാർ സ്​ത്രീ പ്രവേശനത്തിന്​അനുകൂലമായതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിയമനിർമാണം നടത്തണം.

സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയ ആർട്ടിക്കിൾ 26 ബി പ്രകാരം നിയമനിർമാണം നടത്താൻ കഴിയുമോയെന്ന്​ ​േകന്ദ്ര സർക്കാർ പരിശോധിക്കണം. ഇതിന്​ ആവശ്യപ്പെടാതെ ബി.ജെ.പി ജനങ്ങളെ വിഡ്​ഢികളാക്കരുത്​. കേന്ദ്ര ഇൻറലിജൻസ്​ റിപ്പോർട്ട്​ പാർട്ടി സെക്രട്ടറിക്ക്​ എടുത്ത്​ കൊടുത്ത നടപടി തെറ്റാണെന്നും അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - sabarimala; ordinance center ministry- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.