ന്യൂഡൽഹി: ശബരിമല, പമ്പ, നിലക്കൽ വനഭൂമിയിൽ നിർമാണം പാടില്ലെന്ന് ഉന്നതാധികാര സമിതി. നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടണമെന്ന് സമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
കുടിവെള്ള വിതരണം, ശൗചാലയം എന്നിവയുടെ നിർമാണം മാത്രമേ അന്തിമ മാസ്റ്റർപ്ലാൻ തയാറാകുന്നത് വരെ അനുവദിക്കാൻ സാധിക്കൂ. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിമ്മിക്കാൻ അനുവദിക്കരുത്.
നദിക്കരയിൽ നിർമിച്ച കെട്ടിടങ്ങൾ കാരണം പ്രളയ കാലത്ത് ദുരന്തത്തിന്‍റെ തീവ്രത വർധിച്ചിരുന്നു. അനധികൃത നിർമാണ പ്രവർത്തനം നടത്തിയവർക്ക് എതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ഇടക്കാല റിപ്പോർട്ട് സുപ്രീംകോടതി ജസ്റ്റിസ് മദൻ ലോക്കൂർ അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.