പത്തനംതിട്ട: കുംഭമാസ പൂജാവേളയിൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. ഇന്ന് അർധരാത് രി മുതൽ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി ആവശ്യപ്പെട്ടത്. നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കലക്ടർ മാധ്യമങ്ങളെ അറിയിച്ചു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പറയുന്നത് മാറ്റിയ സാഹചര്യത്തിൽ കുംഭമാസ പൂജാവേളയിലും സന്നിധാനത്ത് അശാന്തിക്ക് വഴിവെച്ചേക്കാമെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. കുംഭമാസ പൂജയ്ക്കായി നാളെയാണ് ശബരിമല നട തുറക്കുന്നത്. 17 വരെ ദർശനം ഉണ്ടാകും.
കേസിൽ അന്തിമ വിധി വരുംമുമ്പ് ഇനി യുവതി പ്രവേശനമുണ്ടാകാതെ നോക്കൽ തങ്ങളുടെ അഭിമാന പ്രശ്നമായാണ് ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.