നിലക്കൽ - പമ്പ റൂട്ടിൽ ഇൗ വർഷവും കൊള്ളയടിക്കൊരുങ്ങി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആ.ടി.സി വരുമാനം വർധിപ്പിക്കാൻ ഈ വർഷവും ശബരിമല തീർഥാടകര െ ലക്ഷ്യമിടുന്നു. സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ തീർത്ഥാടകർക്ക് സൗകര്യപ്രദമായ ക്രമീകരണങ്ങൾക്കുള് ള നടപടികൾക്കൊന്നും കോർപറേഷൻ തുടക്കമിട്ടിട്ടില്ല. എല്ലാ വർഷവും പുതിയ ബസുകൾ നിലക്കൽ സർവീസിന് എത്തിക്കാറുണ്ട െങ്കിലും ഇക്കുറി ഇതിനുള്ള സാധ്യതയും വിരളമാണ്. സ്ത്രീ പ്രവേശനം വിവാദമായ കഴിഞ്ഞ സീസണിൽ 30 ശതമാനം അധിക യാത്രാകൂലി യും ജനറം ബസുകളിൽ 25 ശതമാനം അധിക ഗാട്ടുകൂലിയും ഇൻഷ്വറൻസ് സെസും ഈടാക്കിയ കെ.എസ്.ആർ.ടി.സി നിലവിലുള്ള വരുമാനത്തി​​​​െൻറ മുന്നിരട്ടിയാണ് അയ്യപ്പ ഭക്തരിൽ നിന്ന് ഇൗടാക്കിയത്.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് 45.2 കോടിയായിരുന്നു കെ.എസ്.ആആ.ടി.സിയുടെ വരുമാനം. തൊട്ടുമുമ്പുള്ള വർഷം കിട്ടിയത് 15.2 േകാടിയും. പമ്പ-നിലക്കൽ സർവീസിൽ നിന്ന് മാത്രം ലഭിച്ചത് 31 കോടിയാണ്. 99 സാധാരണ ബസുകൾ, 44 എ.സി. ബസുകൾ, 10 ഇലക്ട്രിക് ബസുകൾ എന്നിവയുപയോഗിച്ചാണ് ഇൗ സർവീസുകൾ നടത്തിയത്. 2018 ഡിസംബറിൽ 14.39 ലക്ഷം കിലോമീറ്ററായിരുന്നു ശരാശരി ഓടിയിരുന്നത്. കിലോമീറ്റർ വരുമാനം ശരാശരി 39.78 രൂപ. ഫാസ്റ്റി​​​​െൻറ വരുമാനം 43.72 രൂപ. സൂപ്പർ ഫാസ്റ്റിേൻറത് 43.05 രൂപ. നിലക്കൽ -പമ്പ റൂട്ടിൽ പ്രതിദിനം 52564 കിലോമീറ്ററാണ് സർവീസ് നടത്തിയിരുന്നത്. കിലോമീറ്റർ വരുമാനമാകട്ടെ 97.27 രൂപയും. അതായത് കെ.എസ്.ആർ.ടി.സിയുടെ ശരാശരി വരുമാനത്തി​​​​െൻറ മൂന്നിരട്ടി. 2018 ഡിസംബർ 25ന് കിലോമീറ്റർ വരുമാനം 110 രൂപയായിരുന്നു. അന്ന് ഓടിയത് 67512 കിലോമീറ്ററാണ്. 31 ന് 180 ബസുകൾ 45398 കിലോമീറ്റർ ഓടിയപ്പോൾ കിട്ടിയ വരുമാനം 64ലക്ഷം രൂപയാണ്. ഓർഡിനറി ബസുകൾക്ക് ശരാശരി 35576 രൂപ വരുമാനം കിട്ടി. കിലോമീറ്റർ വരുമാനം 141 രൂപ. 2019 ജനുവരി രണ്ടിന് നിലക്കൽ -പമ്പ ചെയിൻ സർവീസി​​​​െൻറ കിലോമീറ്റർ വരുമാനം 114.56 രൂപയായിരുന്നു. ആ കാലയളവിൽ കേരളത്തിൽ 6.93 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുകൾക്ക് കിട്ടിയിരുന്ന കിലോമീറ്റർ വരുമാനം 36.19 രൂപ മാത്രമായിരുന്നു.

2018-19 കാലത്ത് നിലക്കൽ-പമ്പ റൂട്ടിൽ ചെയിൻസർവീസിന് ഉപയോഗിച്ചത് ജനറം ബസുകളാണ്. ഇത്തരം ബസുകൾക്കായി നിലവിലുള്ള ഫെയർ റിവിഷൻ നോട്ടിഫിക്കേഷൻ ( 2018 ഫെബ്രുവരി 28 ലെ ജിഒ(പി)5/18) പ്രകാരം ഉൽസവകാല അധിക യാത്രാക്കൂലിയോ 25 ശതമാനം ഗാട്ട് നിരക്കോ പെൻഷൻ സെസോ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. കെ.എസ്.ആർ.ടി.സിയുടെ കണക്ക് പ്രകാരം 21.5 കിലോമീറ്റർ ദൂരമാണ് നിലക്കലിനും പമ്പക്കും ഇടയിലുള്ളത്. ഒമ്പതാം സ്റ്റേജായ ഇവിടേക്ക് ഓർഡിനറിക്ക് 20 രൂപയും ജനറം നോൺ എ.സിക്ക് 24 രൂപയും മാത്രമെ ഈടാക്കാനാവൂ. എന്നാൽ കെ.എസ്.ആർ.ടി.സി ഇൗടാക്കിയത് 40 രൂപയാണ്. 40 പേരെ ഇരുത്തികൊണ്ടുപോകാവുന്ന ബസിൽ 120 മുതൽ 150 വരെ യാത്രക്കാരെ കുത്തിനിറക്കുകയും ചെയ്തു. ഇക്കുറിയും ഈ രീതി പിന്തുടരാനാണ് കെ.എസ്.ആർ.ടി.സി. ഒരുങ്ങുന്നത്.

കെ.എസ്.ആർ.ടി.സി ഉൽസവകാലത്ത് 30 ശതമാനം അധിക കൂലി ഈടാക്കുന്നത് സംബന്ധിച്ച തർക്കം 1993 ൽ ഹൈക്കോടതിയിലെത്തിയതാണ്. 1995 ൽ ഇത് സംബന്ധിച്ച കള്ളക്കണക്കുകൾ സമർപ്പിക്കപ്പെട്ടുവെന്നും ഹൈക്കോടതി ഫുൾബെഞ്ച് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഇടപെടൽ ശക്തമായതോടെ 2004ൽ അന്നത്തെ സർക്കാർ ഈ പതിവ് അവസാനിപ്പിച്ചു. എന്നിട്ടും 2018ൽ അമിത കൂലി ഇൗടാക്കാനുള്ള തീരുമാനം പുന:സ്ഥാപിച്ചാണ് കൂടിയ കൂലി ഈടാക്കിയത്. 1998ൽ സ​​​​െൻറർഫോർ കൺസ്യൂമർ എജുക്കേഷൻ എന്ന സംഘടനയും കുമ്മനം രാജശേഖരനും അമിതകൂലിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 2018 ൽ ഇവരെല്ലാം മൗനം പാലിച്ചതാണ് കൊള്ളയടിക്ക് കെ.എസ്.ആർ.ടി.സിക്ക് സഹായമായത്. ഹൈക്കോടതി 2000 ഒക്ടോബർ 10 ന് പുറപ്പെടുവിച്ച വിധിയിൽ 200 കിലോമീറ്റർ വരെ ദൂരത്തിൽ ഓർഡിനറി നിരക്കുള്ള ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾ മാത്രം പമ്പ സ്പെഷ്യൽ സർവീസായി ഓടിച്ചാൽ മതിയെന്ന്നിർദേശിച്ചിട്ടുണ്ട്. ശബരിമല യാത്രാക്കൂലി നിശ്ചയിക്കുന്നതിന് മുമ്പ് ഹൈക്കോടതിയുടെ അനുമതി വാങ്ങണമെന്ന നിർദേശം കൂടി വന്നതിനെ തുടർന്നാണ് 2004 ഒക്ടോബർ 19 ന് 30 ശതമാനം അധിക യാത്രാക്കൂലി ഈടാക്കുന്നത് സർക്കാരിന് നിർത്തേണ്ടിവന്നത്. പിന്നീട് 2018ലാണ് അധികകൂലി ഈടാക്കുന്നത്.

Tags:    
News Summary - sabarimala ksrtc service-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.