ശബരിമല: കെ. സുധാകരനെ തള്ളി കെ.പി.സി.സി

തൃശൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് കെ. സുധാകര​​​​​െൻറ നിലപാട് തള്ളി കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ എത്തുന്ന യുവതികളെ തടയൽ പാർട്ടിയുടെ നിലപാടല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുവതികളെ തടയുമെന്ന സുധാകര​​​​​െൻറ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

അതേസമയം, ശബരിമലയിൽ പ്രതിഷേധ പരിപാടിയിൽ പാർട്ടി പെങ്കടുക്കുമെന്നും പാർട്ടി തീരുമാനമാണ് സുധാകരൻ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസ സംരക്ഷണമാണ് എക്കാലത്തെയും പാർട്ടി നിലപാട്. വ്രതമനുഷ്ഠിച്ച് മല ചവിട്ടാൻ ഒരുക്കം നടത്തുന്ന യുവതികളുടെ വിശ്വാസവും സംരക്ഷിക്കുമോ എന്നാരാഞ്ഞപ്പോൾ യുവതികൾ സംഘർഷത്തിന് ശ്രമിക്കരുതെന്നായിരുന്നു മറുപടി.

ശബരിമല അയോധ്യയാക്കാനാണ് ബി.ജെ.പിയുടെ നിഗൂഢ ശ്രമം. അതേസമയം, ഇൗ വിഷയത്തിൽ ഏറ്റുമുട്ടലിലേക്ക് സി.പി.എം. പോകരുത്. കണ്ണൂർ നശിപ്പിച്ചയാളാണ് മുഖ്യമന്ത്രി. മധ്യ തിരുവിതാംകൂർ ശാന്തമായ സ്ഥലമാണ്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് നിഗൂഢ അജണ്ടയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

10നും 50നുമിടയിൽ പ്രായമുള്ളവർ ശബരിമലയിൽ എത്തരുതെന്ന് ഒപ്പമുണ്ടായിരുന്ന വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നേൽ സുരേഷ് പറഞ്ഞു.

Tags:    
News Summary - sabarimala; kpcc rejects k sudhakaran's statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.