Posted On
date_range Updated On
date_range തീർഥാടകരെ തടസപ്പെടുത്തുന്നവർക്കെതിരെ മേൽനോട്ട സമതിക്ക് നടപടിയെടുക്കാം- ഹൈകോടതി
കൊച്ചി: ശബരിമലയിൽ തീർഥാടകർക്ക് തടസമുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുണ്ടായാൽ നിരീക്ഷകർക്ക് തൽസമയം നടപടിയെടുക്കാമെന്ന് ഹൈകോടതി.
പൊലിസ്, ദേവസ്വം തുടങ്ങിയ വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഭക്തർക്ക് തടസമുണ്ടായാൽ മേൽനോട്ട സമതിക്ക് ഇടപെടാം. സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.
ശബരിമല സ്പെഷൽ കമ്മീഷണർ ഇനി മുതൽ മേൽനോട്ട സമിതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തിൽ വ്യക്തത വേണമെങ്കിൽ സമിതിക്ക് അപ്പോൾ തന്നെ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.