Posted On
date_range Updated On
date_range ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല; സർക്കാറിനെതിരെ ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ശബ രിമല വിഷയം എൽ.ഡി.എഫിന് ദോഷം ചെയ്തു. ഇതര മതസ്ഥരെയും ശബരിമല സ്വാധീനിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങൾക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിയായി. വിശ്വാസം കാത്തു കൊണ്ടാല്ലാതെ ശബരിമല വിഷയം പരിഹരിക്കാനാവില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാനാവില്ലെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്‍റേത് ശരിയായ നിലപാടാണ്. വിശ്വാസ സംരക്ഷണ നിലപാടാണ് സംഘടന സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.