Posted On
date_range Updated On
date_range ശബരിമല: തന്ത്രി കുടുംബവും പന്തളം രാജകുടുംബവുമായുള്ള ചർച്ച തുടങ്ങി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തന്ത്രി കുടുംബവും പന്തളം രാജകുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച തുടങ്ങി. പന്തളം രാജ കൊട്ടാരം പ്രതിനിധി പി.ജി ശശികുമാരവർമ്മ, പി.എൻ നാരായണ വർമ്മ തന്ത്രി കുടുംബത്തിലെ കണ്ഠര് രാജീവരര്. കണ്ഠര മോഹനര് തുടങ്ങിയവർ ചർച്ചയിൽ പെങ്കടുക്കുന്നുണ്ട്.
നേരത്തെ, ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം പരാജയപ്പെട്ടിരുന്നു. വിധി നടപ്പിലാക്കുമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.