കൊച്ചി: ശബരിമലയിലെ വിഷുവിളക്ക് തിരുവുത്സവ മഹോത്സവത്തിനിടെ നിലക്കൽ-പമ്പാ കെ.എസ്.ആർ.ടി.സി ബസ് സർവിസ് മുന്നറിയിപ്പില്ലാതെ മുടക്കിയത് സംബന്ധിച്ച് ഹൈകോടതി വിശദീകരണം തേടി.
നിലക്കലിലെ പമ്പിൽ ഡീസൽ ഇല്ലെന്ന പേരിൽ ഏപ്രിൽ 16ന് വൈകീട്ട് ഏഴിന് നിലക്കലിൽനിന്ന് പമ്പയിലേക്കുള്ള സർവിസ് മുടങ്ങിയത് സംബന്ധിച്ച ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മാസപൂജക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ പമ്പയിലും നിലക്കലുമുള്ള പെട്രോൾ പമ്പിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് കമീഷണർ റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.