ശബരിമല: നഷ്​ടപരിഹാരം തേടുന്ന ഹരജി തള്ളി

കൊച്ചി: ശബരിമല സന്ദർശനത്തിനിടെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റതിന് നഷ്​ടപരിഹാരം തേടി സ്​ത്രീ നൽകിയ ഹരജി ഹൈ കോടതി തള്ളി. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരായ അക്രമങ്ങ ളില്‍ ഹരജിക്കാരിയായ മട്ടാഞ്ചേരി നോര്‍ത്ത് ചെറളായി സ്വദേശിനി സരോജം സുരേന്ദ്രൻ പ്രതിയാണെന്ന പൊലീസി​​െൻറ വിശദീകര​ണത്തെ തുടർന്നാണ്​ ജസ്​റ്റിസ്​ പി.ആർ. രാമചന്ദ്രമേനോൻ, ജസ്​റ്റിസ്​ എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചി​​െൻറ ഉത്തരവ്​.

പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപം ഭജനയിരുന്നപ്പോള്‍ പൊലീസ് ആക്രമിച്ചെന്നായിരുന്നു ഹരജിക്കാരിയുടെ ആരോപണം. സുപ്രീംകോടതിയിലെ പുനഃപരിശോധന ഹരജികളില്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ ഇപ്പോഴേ മുതിരേണ്ടിയിരുന്നില്ലെന്നും കോടതി വിധിയുണ്ടായ ശേഷം ശബരിമല ദർശനത്തിനെത്തിയ യുവതികളാരും ഭക്തരല്ലെന്നും സരോജം ആരോപിച്ചിരുന്നു.

എന്നാൽ, ശബരിമലയിലെ സുരക്ഷാ നടപടികള്‍ സുപ്രീം കോടതി വിധിയുടെയും കേന്ദ്ര സര്‍ക്കാർ നിര്‍ദേശത്തി​​െൻറയും അടിസ്ഥാനത്തിലാണെന്നും അക്രമസംഭവങ്ങളില്‍ രജിസ്​റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഹരജിക്കാരിയെന്നും സർക്കാറിന്​ വേണ്ടി ഹാജരായ സ്​റ്റേറ്റ് അറ്റോണി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹരജി തള്ളിയത്​.

Tags:    
News Summary - Sabarimala high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.