ശബരിമല: ഹർത്താലിന്​ ബി.ജെ.പി പിന്തുണ

തിരുവനന്തപുരം: നാമജപങ്ങളുമായി സമാധാനപരമായ മാർഗത്തില്‍ പ്രക്ഷോഭം നയിച്ചുവന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ഭക്തജനങ്ങളെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച്​ സംഘ്​പരിവാർ സംഘടനകൾ ഉൾപ്പെടുന്ന ശബരിമല കർമസമിതി വ്യാഴാഴ്​ച ഹർത്താലിന്​ ആഹ്വാനം നൽകി. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെയാണ്​ ഹർത്താൽ. ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവും (എന്‍.ഡി.എ) പിന്തുണ പ്രഖ്യാപിച്ചു.

ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. ശിവസേനയും ഹർത്താലിന്​ ആഹ്വാനംചെയ്​തു. ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ ശബരിമല സംരക്ഷണ സമിതിയും വ്യാഴാഴ്​ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്​.

ബുധനാഴ്​ച അർധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂറാണ്​​​ ഹർത്താലെന്ന്​ അന്താരാഷ്​ട്ര ഹിന്ദു പരിഷത്ത്​ സംസ്​ഥാന ജനറൽ സെക്രട്ടറി എം. ബിജിത്ത്​ അറിയിച്ചു. അയ്യപ്പഭക്തരെയും നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും ഒഴിവാക്കിയതായി അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - Sabarimala harthal issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.