ശബരിമല നെയ്യ് ക്രമക്കേട്: മിൽമ-ദേവസ്വം ഉദ്യോഗസ്ഥർ ‘പ്രതിക്കൂട്ടിൽ’

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള നെ​യ്യ്​ മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ മി​ൽ​മ-​തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​​ങ്ക്​ വ്യ​ക്​​ത​മാ​കു​ന്നു. ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്​ ദേ​വ​സ്വം സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യത്ത​ിന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലും ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലും ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യി. സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​രം ഉ​ട​ൻ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ്​ നെ​യ്യ്​ ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ക​ട​ത്തി​വി​ട്ട​തെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി. മി​ൽ​മ​യി​ൽ​നി​ന്നു​ള്ള നെ​യ്യ്​ വ​ഴി​ക്കു​വെ​ച്ച്​ മാ​റ്റി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ശ​ബ​രി​മ​ല​യി​ലേ​ക്ക് മി​ല്‍മ​യു​ടെ വ്യാ​ജ നെ​യ്യ് ക​ട​ത്തി​വി​ട്ട​ത് പ​മ്പ​യി​ല്‍ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണെ​ന്ന്​ ദേ​വ​സ്വം സെ​ക്ര​ട്ട​റി​യും സ്ഥി​രീ​ക​രി​ച്ചു. മു​പ്പ​ത് ബാ​ച്ചു​ക​ളി​ലാ​യി സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ത്തി​ച്ച ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ ലി​റ്റ​ര്‍ നെ​യ്യി​ല്‍ ആ​റ് ബാ​ച്ചു​ക​ളി​ലെ സാ​മ്പി​ൾ മാ​ത്ര​മാ​ണ് പ​മ്പ​യി​ല്‍ ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ണ്ടെ​ന്ന് അ​റി​യി​പ്പ് ല​ഭി​ക്കാ​തെ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ പാ​ടി​ല്ലെ​ന്ന്​ ച​ട്ട​മു​ണ്ട്. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ മ​റി​ക​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്നെ​ന്ന് ദേ​വ​സ്വം സെ​ക്ര​ട്ട​റി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു. അ​യ്യാ​യി​രം ലി​റ്റ​ര്‍ വീ​തം മു​പ്പ​ത് ലോ​ഡു​ക​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ ലി​റ്റ​ര്‍ നെ​യ്യാ​ണ്​ എ​ത്തി​യ​ത്. ഇ​ത്ര​യും നെ​യ്യി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. സ​മ്മ​ര്‍ദ​ങ്ങ​ള്‍ക്ക് വ​ഴ​ങ്ങി മി​ല്‍മ​യു​ടെ നെ​യ്യ് എ​ടു​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍ഡ് തീ​രു​മാ​നി​ച്ചെ​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ. 

Tags:    
News Summary - നെയ്യ് ക്രമക്കേട്: മിൽമ-ദേവസ്വം ഉദ്യോഗസ്ഥർ ‘പ്രതിക്കൂട്ടിൽ’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.