അജീഷ് മോഹനൻ

പിക്അപ് സ്കൂട്ടറിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

തിരുവല്ല: എം.സി റോഡിലെ തിരുവല്ല തുകലശ്ശേരിയിൽ സ്കൂട്ടറും പിക്അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29), ഇതര സംസ്ഥാന തൊഴിലാളി ബിഹാർ സ്വദേശി നിയാസ് ഹവാരി (28) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് എത്തിയ പിക്അപ് വാൻ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9 മണിയോടെ അജീഷും ഉച്ചയോടെ നിയാസും മരിച്ചു. തിരുവല്ല പൊലീസ് മേൽനടപടി സ്വീകരിച്ചു.

Tags:    
News Summary - Two Young Men Killed In Scooter Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.