ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം; പ്രതിഷേധിച്ച് തീർഥാടകർ
ശബരിമല: കന്നിമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണക്കും അപ്പത്തിനും കടുത്ത ക്ഷാമം. കഴിഞ്ഞദിവസങ്ങളിൽ ഒരാൾക്ക് ഒരു ടിൻ അരവണ വീതമാണ് നൽകിയത്.
ഇതും മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണ് ലഭിച്ചത്. മാസപൂജ പൂർത്തിയാക്കി നടയടക്കുന്ന തിങ്കളാഴ്ച കൂടുതൽ തീർഥാടകർ എത്തിയാൽ ഒരു ടിൻപോലും നൽകാനാവാത്ത സാഹചര്യമാണ്. തീർഥാടനകാലം തുടങ്ങും മുമ്പ് അരവണയും അപ്പവും നിർമിക്കുന്ന പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന പണികൾ ആരംഭിച്ചതാണ് പ്രശ്നമായത്. കന്നിമാസ പൂജക്ക് നട തുറന്നശേഷം എല്ലാ ദിവസവും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതും അരവണ ക്ഷാമത്തിന് കാരണമായി.
ഇന്നലെ ഏറെ നേരം കാത്തുനിന്നിട്ടും അരവണ കിട്ടാതായതോടെ തീർഥാടകർ വില്പന കൗണ്ടറുകൾക്കു മുന്നിൽ പ്രതിഷേധിച്ചു. 15ന് നടതുറന്ന് രണ്ടു ദിവസത്തിനുശേഷം അരവണക്ക് ക്ഷാമം നേരിട്ടതോടെ 18 മുതൽ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദിനംപ്രതി അരവണ പ്ലാന്റിൽ 2 മുതൽ 2.15 ലക്ഷം ടിൻ അരവണയാണ് നിർമിച്ചിരുന്നത്. ഇത് 3.25 ലക്ഷം ടിന്നായി വർധിപ്പിക്കാനുള്ള പണികളാണ് പുരോഗമിക്കുന്നത്. പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കി തീർഥാടന കാലത്തിന് മുന്നോടിയായി അര കോടിയിലധികം അരവണയുടെ കരുതൽ ശേഖരം തയാറാക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.